ChuttuvattomCrimeIdukkiThodupuzha

മൊബൈല്‍ മോഷണം; മധ്യവയസ്‌കന്‍ പിടിയില്‍

തൊടുപുഴ: നിരവധി മോഷണ കേസുകളിലെ പ്രതിയായ ആലപ്പുഴ ആറാട്ടുവഴി സ്വദേശി പൊന്നംപുരക്കൽ ആന്റണി ജാക്സനെ(44) ഇടുക്കി പോലീസ്‌ പിടികൂടി. തൊടുപുഴയിൽ നിന്നും മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകളുമായി കരിമ്പന യിലെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. മോഷ്ടിച്ച ഫോണുകളുമായി ഓട്ടോറിക്ഷയിലാണ് ഇയാള്‍ കരിമ്പനിലെത്തുന്നത്. കരിമ്പനിലെത്തിയ ശേഷം മൊബൈല്‍ കടയിൽ ഫോണിന്റെ ലോക്ക് അഴിക്കുന്നവാനായി നൽകിയതോടെ കടയുടമയ്ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ ഫോണിന്റെ യഥാർത്ഥ ഉടമ ഫോണ്‍ നമ്പറിലേക്ക് വിളിച്ചതോടെ ഷോപ്പ് ഉടമ ഇടുക്കി സിഐയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി
ആന്റണി ജാക്സണെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ടെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ്‌ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!