ChuttuvattomThodupuzha

റവന്യൂ വകുപ്പിലെ ആധുനികവൽക്കരണം, പൊതുജന ബോധവൽക്കരണം വേണം: കെ.ആർ.ഡി.എസ്.എ

തൊടുപുഴ : റവന്യൂ വകുപ്പിൽ സമീപകാലത്തായി വന്നിട്ടുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സേവന പ്രവർത്തനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ പൊതുജന പരിശീലന – ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ഇടുക്കി ജില്ലാ കമ്മറ്റി  നേതൃത്വത്തിൽ സംഘടിപ്പിച്ച ഇ-സാക്ഷരതാ സദസ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു. മാറാം കാലത്തിനൊപ്പം എന്ന മുദ്രാവാക്യമുയർത്തിയാണ് ഇ-സാക്ഷരതാ സദസ്സ് സംഘടിപ്പിച്ചത്. വകുപ്പിൽ നടപ്പിലാക്കിയിട്ടുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വേഗത്തിലും, കാര്യക്ഷമമായും, അഴിമതി രഹിതമായും റവന്യൂ സേവനം പൊതുജനത്തിന് അനുഭവവേദ്യമാക്കാൻ പ്രയോജനപ്രദമാണ്. വകുപ്പിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ചു കൂടുതൽ തസ്തികകൾ അനുവദിച്ചു കൊണ്ടും, അടിസ്ഥാന വിഭാഗം ജീവനക്കാരായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരിൽ 50 ശതമാനം പേരെ അപ്ഗ്രേഡ് ചെയ്ത് വില്ലേജാഫീസുകളിൽ ഫ്രണ്ട് ഓഫീസ്‌ സംവിധാനം ഒരുക്കിയും വകുപ്പിന്റെ പ്രവർത്തനം സമ്പൂർണ്ണമാക്കണമെന്നും സദസ്സ് ആവശ്യപ്പെട്ടു. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന മാറാം കാലത്തിനൊപ്പം – ഇ സാക്ഷരതാ സദസ്സ് കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.കെ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ.കെ അബുബക്കറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സിൽ ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ബി.സുധർമ്മ ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എസ് രാഗേഷ്, ജില്ലാ പ്രസിഡൻ്റ് കെ.വി സാജൻ, സംസ്ഥാന കമ്മറ്റി അംഗം ആർ.ബിജുമോൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒ.കെ അനിൽകുമാർ, എം.കെ റഷീദ്, കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മറ്റി അംഗം കെ.റ്റി വിജു, ജില്ലാ സെക്രട്ടറി എസ്. സുകുമാരൻ, തൊടുപുഴ താലൂക്ക് സെക്രട്ടറി ജി.സുനീഷ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!