ChuttuvattomIdukkiThodupuzha

ജില്ലയിൽ വീണ്ടും കാലവർഷം കനക്കുന്നു; മൂന്ന് വീടുകൾ ഭാഗികമായി തകർന്നു

തൊടുപുഴ: ജില്ലയിൽ വീണ്ടും കാലവർഷം കനക്കുന്നു. മരം വീണും മറ്റും ജില്ലയിൽ മൂന്ന് വീടുകൾ ഇന്നലെ ഭാഗികമായി തകർന്നു. തൊടുപുഴ താലൂക്കിൽ ഒന്നും ഇടുക്കിയിൽ ഒരു വീടുമാണ് തകർന്നത്. ചെറുതോണി കീരിത്തോട് ചെറുകോട്ടയിൽ ജോസഫ് പത്രോസ്, കലയന്താനി അരംപുളിയിൽ റോസമ്മ, കുണിഞ്ഞി താഴത്തുചിറയ്ക്കൽ പാറുകുട്ടി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിലെമ്പാടും ഇന്നലെ വ്യാപകമായി മഴ ലഭിച്ചു. 41.82 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ഇന്നലെ പെയ്തത്. അതേസമയം ഇടുക്കി ജില്ലയിൽ ഇപ്പോഴും 50 ശതമാനം മഴ കുറവാണ്. 1382.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 691.9 മില്ലി മീറ്റർ മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. സംസ്ഥാനത്ത് കാലവർഷം ഏറ്റവും കുറവ് ലഭിച്ച ജില്ലയാണ് ഇടുക്കി.

Related Articles

Back to top button
error: Content is protected !!