Moolammattam

കാറ്റിലും മഴയിലും വൻ നാശനഷ്ടം

മൂലമറ്റം: ശക്തമായ കാറ്റിലും മഴയിലും കാഞ്ഞാർ മൂന്നുങ്കവയൽ, കുവപ്പിള്ളി, മോർക്കാട്, ചക്കിക്കാവ്, പൂഞ്ചിറ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. റബ്ബർ, കൊക്കോ, വാഴ തുടങ്ങിയവയും വൻ മരങ്ങളും കാറ്റിൽ കടപുഴകി വീണു. മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു.ഏഴ് ട്രാൻസ്ഫോമറുകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. രാവിലെ മുതൽ വൈദ്യുതി ജീവനക്കാരും നാട്ടുകാരും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി പൂർണ്ണമായും പുനസ്ഥിക്കാനായില്ല. കൃഷിയിടങ്ങളിലും മഴ നാശനഷ്ടം വിതച്ചു.

Related Articles

Back to top button
error: Content is protected !!