Local LiveMuttom

കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ചിട്ട് മാസങ്ങള്‍ ; അപകടക്കെണിയായി സംസ്ഥാന പാത

മുട്ടം : മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി റോഡിന്റെ പകുതി ഭാഗം പൊളിച്ചിട്ട്
മാസങ്ങളായെങ്കിലും ടാറിംഗിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തം. മുട്ടം – ഈരാറ്റുപേട്ട സംസ്ഥാന പാതയിലെ തോട്ടുംകര മുതല്‍ ചള്ളാവയല്‍ വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് ടാറിംഗ് നടത്താതെയിട്ടിക്കുന്നത്. റോഡിന്റെ പകുതിയിലധികം ഭാഗം മണ്ണും കല്ലും ചിതറിത്തെറിച്ച് ഗതാഗതത്തിന്  തടസമാകുകയാണ്. മഴക്കാലമാവുന്നതോടെ റോഡിന്റെ സ്ഥിതി കൂടുതല്‍ മോശമാകും. വാഹനങ്ങള്‍ ഗട്ടറില്‍ വീണ് കേടുപാട് സംഭവിക്കുന്നതും അപകടത്തില്‍പ്പെടുന്നതും ഇവിടെ പതിവാകുകയാണ്. ഇതിനു മുമ്പും പലതവണ ഇതേ ദുരനുഭവമുള്ള പ്രദേശവാസികള്‍ റോഡ് പൊളിക്കും മുമ്പ് തന്നെ പ്രതിഷേധിച്ചതാണ്. പതിഷേധത്തെതുടര്‍ന്ന് പഞ്ചായത്തില്‍ യോഗം ചേര്‍ന്ന് പൈപ്പ് സ്ഥാപിച്ച ഉടന്‍ ടാറിംഗ് നടത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇതുവ രെ ടാറിംഗ് നടത്താന്‍ കഴിഞ്ഞിട്ടില്ല. മഴക്കാലത്തിന് മുമ്പ് ടാറിംഗ് നടത്തുമെന്നാണ് പ്ര ദേശവാസികളു ടെ ആവശ്യം.

കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന മീനച്ചില്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ച് കരാറുകാര്‍ മടങ്ങിയിരിക്കുകയാണ്. കരാറുകാര്‍ക്ക് 60 കോടി രൂപയുടെ കുടിശിക ആയതിനെത്തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുന്നത്. സംസ്ഥാനം നല്‍കേണ്ട വിഹിതത്തില്‍ മുടക്കം വരുത്തിയതോടെ കേന്ദ്രവും ഫണ്ട് നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.1243 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന ആകെ ചിലവ്. 15 കരാറുകളായിട്ട് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ പണം ലഭിക്കാത്ത കരാറുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കുടിശിക ലഭിക്കാതെ തുടര്‍ പ്രവര്‍ത്തികള്‍ നടത്താന്‍ സാധിക്കില്ല എന്നാണ് കരാറുകാരുടെ നിലപാട്.

 

Related Articles

Back to top button
error: Content is protected !!