ChuttuvattomThodupuzha

മൂലമറ്റം സെൻറ് ജോർജ് യു.പി. സ്കൂളിൽ വിജയ ദിനാഘോഷം നടത്തി

മൂലമറ്റം: സെൻറ് ജോർജ് യു.പി. സ്കൂളിൽ ഈ വർഷത്തെ വിവിധ മേളകളിൽ ജേതാക്കളായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിജയ ദിനാഘോഷം നടത്തി. അറക്കുളം എ.ഇ. ഒ നജീബ് കെ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ ഡെയ്സി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , സിനോയി താന്നിക്കൽ , ഫ്രാൻസീസ് കരിമ്പാനി , റോയ്.ജെ. കല്ലറങ്ങാട്ട് , ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!