Local LiveMoolammattam

മൂലമറ്റം -വാഗമണ്‍ റോഡില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പാതയോരത്ത് തള്ളിയ നിലയില്‍

മൂലമറ്റം : ഭക്ഷണാവശിഷ്ടങ്ങള്‍ പാതയോരത്ത് തള്ളിയ നിലയില്‍. മൂലമറ്റം -വാഗമണ്‍ റോഡില്‍ മൂലമറ്റം തേക്കിന്‍ കൂപ്പിലാണ് ഭക്ഷണാവശിഷ്ടങ്ങള്‍ പാതയോരത്ത് തള്ളിയിരിക്കുന്നത്. നിരവധിയാളുകള്‍ താമസിക്കുന്ന മൂലമറ്റം കെഎസ്ഇബി കോളനി ഇതിനു സമീപമാണ്. കൊതുക്, ഈച്ച തുടങ്ങിയവ പെരുകി മാരക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന്
പ്രദേശവാസികള്‍ പറഞ്ഞു. ഭക്ഷണാവശിഷ്ടങ്ങള്‍ പാതയോരത്ത് തള്ളിയിട്ടും ഇത് നീക്കം ചെയ്യുവാനോ മാലിന്യം തള്ളിയവരെ കണ്ടെത്താനോ ജനപ്രതിനിധികളടക്കമുള്ള അധികൃതര്‍ തയ്യാറാവുന്നില്ല. മൂലമറ്റത്തും പരിസര പ്രദേശങ്ങളിലും ഡെങ്കി പനി പടര്‍ന്നുപിടിക്കുകയാണ്. രോഗവ്യാപന സാധ്യത മുന്നില്‍ക്കണ്ട് ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!