Moolammattam

വിജയദിനാഘോഷം നടത്തി

മൂലമറ്റം: സെന്റ് ജോര്‍ജ് യു.പി.സ്‌കൂളിലെ വിജയ ദിനാഘോഷം നടത്തി. ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്.നായര്‍ ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. അറക്കുളം ഉപജില്ലയില്‍ കലാ-കായിക പ്രവൃത്തി പരിചയ മേളകളില്‍ ഒന്നാം സ്ഥാനം നേടിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സില്‍ സംബന്ധിക്കുന്ന കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നയിക്കുകയും ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ഗ്രെയ്‌സ് എസ്.എച്ച്, പിടിഎ പ്രസിഡന്റ് സിനോയി താന്നിക്കല്‍, എസ്.എസ്.ജി കണ്‍വീനര്‍ ഫ്രാന്‍സിസ് കരിമ്പാനി, സ്റ്റാഫ് സെക്രട്ടറി ജെയ്‌സണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!