Moolammattam

മൂലമറ്റം-വാഗമണ്‍ സംസ്ഥാന പാതയില്‍ ഓട അടച്ച് സ്വകാര്യ വ്യക്തികള്‍ റോഡ് വെട്ടുന്നു

മൂലമറ്റം: മൂലമറ്റം-വാഗമണ്‍ സംസ്ഥന പാതയില്‍ മണപ്പാടി മുതല്‍ ഇടാട് വരെ സ്വകാര്യ വ്യക്തികള്‍ റോഡിന്റെ ഓട അടച്ച് കെട്ടി വീടുകളിലേക്ക് റോഡ് വെട്ടുന്നു. ഇത് മൂലം ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് റോഡ് തകരാന്‍ കാരണമാകുകയും റോഡിലൂടെ വെള്ളെമൊഴുകി സമീപത്തെ പുരയിടങ്ങളില്‍ കയറുകയും ജനങ്ങള്‍ക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. വീടുകളിലേക്ക് റോഡ് വേണ്ടവര്‍ ഓടകെട്ടിയെടുത്ത് സ്ലാവും വാര്‍ത്തിട്ടാല്‍ റോഡിന് അത് ഉപകാരമാകും. മഴക്കാലമായതോടെ റോഡുകളില്‍ വെളളം കെട്ടി കിടന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും വഴി നടക്കുന്നതിന് പറ്റാത്ത അവസ്ഥയാണ്. പൊതുമരാമത്ത് വകുപ്പ് എത്രയും വേഗം ഇതിന് പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!