Thodupuzha

കൊതുക് ജന്യരോഗനിയന്ത്രണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ആരോഗ്യ വകുപ്പ്

 

ഇളംദേശം: വേനല്‍ മഴ ശക്തമായത് മുന്നില്‍ കണ്ട് കൊതുക് ജന്യരോഗ നിയന്ത്രണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ആരോഗ്യ വകുപ്പ്. ഇതിന്റ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ഇളംദേശം കുടുംബരോഗ്യകേന്ദ്രവും ചേര്‍ന്ന് ഡെങ്കിദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് ബോധവത്ക്കരണ സെമിനാറും റാലിയും സംഘടിപ്പിച്ചു. റാലിയിലും സെമിനാറിലും ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രധിനിതികള്‍ ,ആശപ്രവര്‍ത്തകര്‍ അധ്യാപകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാര്‍ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വൈ ലന്‍സ് ഓഫീസര്‍ ഡോ. സാംവി ജോണ്‍ അധ്യക്ഷനായി. ഡോ. മിനി മോഹന്‍ ,ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി.എച്ച് സുലൈമാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. എം.ഷാജി എച്ച്. ഐ മനോജ് മാത്യു എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!