Thodupuzha

വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി സ്‌കൂളില്‍ മാതൃഭാഷാ വാരാചരണം

വെങ്ങല്ലൂര്‍: വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി സ്‌കൂളില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മാതൃഭാഷാ വാരാചരണത്തിന് തുടക്കം കുറിച്ചു. വാരാചരണത്തിന്റെ ഭാഗമായി ഭാഷാ ക്വിസ്, ആല്‍ബം നിര്‍മാണം, ഉദ്ധരണികള്‍ ശേഖരിക്കല്‍, രചനാ മത്സരങ്ങള്‍, വായനാ മത്സരം തുടങ്ങിയ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വാരാചരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബാ മുഹമ്മദ് സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ മാതൃഭാഷാ പ്രതിജ്ഞയെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ നിധി മനോജ്, എസ്.എം.സി ചെയര്‍മാന്‍ രാജീവ് പുഷ്പാംഗദന്‍, എം.പി.ടി.എ പ്രസിഡന്റ് റംസി റസാഖ്, കെ.കെ രമേശന്‍, ഹെഡ്മാസ്റ്റര്‍ വി.എം.ഫിലിപ്പച്ചന്‍, സ്വീറ്റ്‌സി.വി.ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!