IdukkiThodupuzha

മോട്ടോര്‍ വാഹനവകുപ്പിന്റെ ബോധവത്കരണ സ്പെഷ്യല്‍ ഡ്രൈവ്

ഇടുക്കി:  ജനുവരി 6 ന് രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് ലൈന്‍ ഡിസിപ്ലിന്‍ (ലൈന്‍ ട്രാഫിക്) ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്പെഷ്യല്‍ ഡ്രൈവ് നടത്തി. ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എ നസീറിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ മൂന്ന് മേഖലകളായി തിരിച്ചാണ് ബോധവല്‍ക്കരണവും റോഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും നടത്തിയത്.
അടിമാലി, മൂന്നാര്‍, നെടുകണ്ടം സ്‌ക്വാഡുകള്‍ അടിമാലി കേന്ദ്രീകരിച്ച് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലും പീരുമേട് സ്‌ക്വാഡ് മുണ്ടക്കയം- കുമളി റോഡില്‍ കുമളി കേന്ദ്രീകരിച്ചും, തൊടുപുഴ സ്‌ക്വാഡ് മൂവാറ്റുപുഴ-പുനലൂര്‍ റൂട്ടില്‍ അച്ഛന്‍ കവല മുതല്‍ നെല്ലപ്പാറ വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തി. പോലീസ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, പിഡബ്ല്യുഡി, മാധ്യമം എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെ ബോധവല്‍ക്കരണവും റോഡ് ഡിസിപ്ലിന്‍ എന്ന ആശയവും ജനങ്ങളിലേക്ക് എത്തിക്കാന്‍ വകുപ്പിന് സാധിച്ചു. നിയമം പാലിച്ച് സുരക്ഷിതമായി വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് അഭിനന്ദനങ്ങളും മധുരവും നല്‍കി പൊതുജനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തി. വരും ദിവസങ്ങളിലും ശക്തമായ തുടര്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം.
തൊടുപുഴ മേഖലയില്‍ എം.വി.ഐ അഭിലാഷ് കെ.ബി. യുടെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ അജയന്‍ ടി.ജെ., നിസാര്‍ ഹനീഫ, രാംദേവ് പി.ആര്‍. അടിമാലി മേഖലയില്‍ എം.വി.ഐ മാരായ ബിനോയ് ജോസഫ്, ഷാനവാസ് വി.ഐ., എ.എം.വി ഐമാരായ ഫിറോസ് ബിന്‍ ഇസ്മായില്‍, സമീര്‍ വി.കെ, സതീഷ് ഗോപി, എന്നിവരും പീരുമേട് മേഖലയില്‍ എം.വി ഐ അനില്‍ കുമാര്‍ വി. എ.എം.വി.ഐമാരായ അനൂപ് അക്സണ്‍ നിര്‍മല്‍ വിശ്വന്‍ എന്നിവരും പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!