ChuttuvattomThodupuzha

റോബിന്‍ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

തൊടുപുഴ: രണ്ടാം ദിവസവും സര്‍വ്വീസുമായി മുന്നോട്ട് പോകാന്‍ റോബിന്‍ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് തുടങ്ങിയ റോബിന്‍ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്.

അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിന്‍ ബസിന് ശനിയാഴ്ച കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുതെന്ന്് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോണ്‍ട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പില്‍ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാന്‍ അനുവാദമില്ലെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് നിലപാട്.

അതേസമയം, തമിഴ്‌നാട്ടിലേക്ക് കയറിയ റോബിന്‍ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റില്‍ ഈടാക്കിയത്. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സ് കൂടെയാണ് ഈടാക്കിയത്. ടാക്‌സിനത്തില്‍ 32000 രൂപയും പെനാല്‍റ്റി ടാക്‌സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിന്‍ മോട്ടോഴ്‌സ് അടച്ചത്.

 

Related Articles

Back to top button
error: Content is protected !!