IdukkiThodupuzha

മഴക്കാലം ശക്തി പ്രാപിക്കുന്നു; അപകടകരമായി മലയോര യാത്ര

തൊടുപുഴ: മഴക്കാലം എത്തിയതോടെ ജില്ലയിലെ മലയോര മേഖലകളിലേക്ക് ഉള്‍പ്പെടെയുള്ള യാത്ര അപകടകരമാകുന്നു. അടിമാലി മേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ വ്യത്യസ്ത അപകടങ്ങളിലായി നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.ഇടുക്കിയിലെ മലയോര മേഖലകളിലേക്കുള്ള റോഡുകളുടെ ഒരു ഭാഗം വലിയ കൊക്കകള്‍ നിറഞ്ഞതാണ്. അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ വലിയ അപകടങ്ങള്‍ക്കാകും വഴിവയ്ക്കുക. നല്ല മഴയുള്ള സമയങ്ങളില്‍ വാഹനങ്ങളുടെ ബ്രേക്കും വൈപ്പറും ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ യഥാസമയം പ്രവര്‍ത്തിക്കാത്തതു മൂലവും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.

വാഹനങ്ങള്‍ തകരാറില്ലാത്തവയെന്ന് ഉറപ്പാക്കണം

മഴക്കാലത്ത് ടയറിന്റെ നിലവാരം പരിശോധിച്ച് ഉറപ്പാക്കണം. അലൈന്‍മെന്റും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുകയും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നില നിര്‍ത്തുകയും വേണം. ബ്രേക്ക് പാനലിനും മികച്ച ശ്രദ്ധ കൊടുത്തിരിക്കണം. റോഡുകളിലെ കുഴികളാണ് മഴക്കാലത്ത് വാഹനങ്ങള്‍ ഏറ്റവുമധികം ഭീഷണിയാവുക. കുഴികളില്‍ വെള്ളം കെട്ടികിടന്ന് അത് വലിയ അപകടമുണ്ടാക്കും. റോഡിന്റെ വശങ്ങളിലാണ് കൂടതല്‍ വെള്ളം കെട്ടി ഉണ്ടാവുക. അതുകൊണ്ട് പരമാവധി വേഗത കുറച്ച് മധ്യഭാഗത്ത് കൂടെ വാഹനം ഓടിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളക്കെട്ടില്‍ വാഹനം ഇറക്കാതിരിക്കുവാനും ശ്രദ്ധിക്കണം. മഴക്കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കേരള റോഡ് സേഫ്ടി അതോറിറ്റിയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇവ ശ്രദ്ധിക്കുക:

* യാത്രയ്ക്ക് മുമ്പ് വാഹനങ്ങളുടെ ബ്രേക്ക്, ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ യഥാസമയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പ് വരുത്തുക

*ടയറുകള്‍ക്ക് ആവശ്യമായ ട്രേഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക

*പഴയ വൈപ്പറുകള്‍ മാറ്റി സ്ഥാപിക്കുക

* മലയോരങ്ങളില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ഫോഗ് ലാമ്പ്, പുകമഞ്ഞില്‍ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

*കാറോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റും ഇരുചക്ര വാഹനങ്ങളോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാനും ശ്രദ്ധിക്കുക

* റോഡില്‍ നനവുണ്ടാകുമെന്നതിനാല്‍ ബ്രേക്കിട്ടാലും ഉദ്ദേശിച്ച സ്ഥലത്ത് വാഹനം നില്‍ക്കണമെന്നില്ല. അതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ച് പോകുക

*മഴക്കാലത്ത് അമിത വേഗതയും ഓവര്‍ ടേക്കിംഗും ഒഴിവാക്കുക

*മുന്നിലുള്ള വാഹനങ്ങളില്‍ നിന്നും കൃത്യമായി അകലം പാലിച്ച് വാഹനം ഓടിക്കുക

*മഴയത്തും മഞ്ഞുവീഴ്ചയുള്ളപ്പോളും ഹെഡ്ലൈറ്റ് ഉപയോഗിക്കുക

*കനത്ത മഴയുള്ളപ്പോള്‍ വാഹനം ഓടിക്കാതിരിക്കുക

*അഗ്നിശമന സേന, ആംബുലന്‍സ്, പൊലീസ് തുടങ്ങിയ ആവശ്യ സേവനങ്ങള്‍ക്ക് നമ്പര്‍ കരുതുക

*വെള്ളക്കെട്ടുള്ള മേഖലകളില്‍ കൂടി ഓടിക്കുമ്പോള്‍ വാഹനം തെന്നിമാറാതെ ശ്രദ്ധിക്കുക

 

Related Articles

Back to top button
error: Content is protected !!