ChuttuvattomThodupuzha

ഉന്നത വിദ്യാഭ്യാസ മേഖലയെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കം: എന്‍ജിഒ യൂണിയന്‍

തൊടുപുഴ :ഉന്നത വിദ്യാഭ്യാസ മേഖലയെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന് എന്‍ജിഒ യൂണിയന്‍ തൊടുപുഴ ഈസ്റ്റ് ഏരിയ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സംഘപരിവാര്‍ അനുകൂലികളെ സര്‍വ്വകലാശാലകളില്‍ നാമനിര്‍ദേശം ചെയ്യുന്ന ചാന്‍സ്ലലരുടെ നടപടികള്‍ ഇതിന്റെ ഭാഗമാണ്. തൊടുപുഴ പി ഡബ്യു ഡി റസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗം എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സി എം ശരത്ത് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി പി എം മുഹമ്മദ് ജലീല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!