Local LiveMuthalakodam

മുതലക്കോടം ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ മുതല്‍

മുതലക്കോടം :  തൊടുപുഴ മേഖലയിലെ ഇടവകകളിലെ കുടുംബങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് വിവിധ ഫൊറോനകളുടെയും പ്രാര്‍ത്ഥന കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷക്കും ശനിയാഴ്ച തുടക്കമാകും.
നാളെ മുതല്‍ 27 വരെ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ വൈകിട്ട് 4ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മുതല്‍ 8.30 വരെയാണ് കണ്‍വന്‍ഷന്‍.  അതിരമ്പുഴ കാരിസ് ഭവന്‍ ഡയറക്ടര്‍ ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍ സാബു ആറുതൊട്ടിയില്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ നയിക്കുമെന്ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ വികാരി ഫാ. ജോര്‍ജ് താനത്തുപറമ്പില്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!