ChuttuvattomThodupuzha

മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാള്‍ 21 മുതല്‍

തൊടുപുഴ : പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ 21 മുതല്‍ 24 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോര്‍ജ് താനത്തുപറമ്പില്‍ അറിയിച്ചു. 16ന് തിരുനാളിന് ഒരുക്കമായി വിശുദ്ധ കുര്‍ബാനയും നൊവേനയും ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10ന് വിശുദ്ധ കുര്‍ബാന, നൊവേന. 21ന് രാവിലെ 7.15ന് വിശുദ്ധ കുര്‍ബാന, കൊടിയേറ്റ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, തുടര്‍ന്ന് പത്തിനും 2.30 നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന. 22ന് രാവിലെ 7.30 ന് കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം, 10ന് സുറിയാനി കുര്‍ബാന, നൊവേന ഫാ. സെബാസ്റ്റ്യന്‍ നെടുമ്പുറത്ത്, 2.30ന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ. പ്രിന്‍സ് പരത്തിനാല്‍. വൈകിട്ട് 4.30ന് പഴുക്കാകുളം കപ്പേളയില്‍ വിശുദ്ധ കുര്‍ബാന ഫാ. പോള്‍ ആക്കപ്പടിയ്ക്കല്‍, സന്ദേശം ഫാ. അഗസ്റ്റിന്‍ നിരപ്പേല്‍, വൈകുന്നേരം 6ന് പള്ളില്‍ വിശുദ്ധ കുര്‍ബാന ഫാ. ജെയിംസ് മുണ്ടോളിയ്ക്കല്‍, തുടര്‍ന്ന് മുതലക്കോടം പള്ളിയിലേയ്ക്ക് പ്രദക്ഷിണം.

23ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന ഫാ. ജോര്‍ജ് പിച്ചാണിക്കുന്നേല്‍, 9ന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ. പോള്‍ കളത്തൂര്‍, 10.30ന് വിശുദ്ധ കുര്‍ബാന സന്ദേശം, നൊവേന ഫാ. ഫിനില്‍ ഏഴേറത്ത്, 2.30ന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ. ജോസ് ചിരപ്പറമ്ബില്‍, വൈകിട്ട് 4.15ന് പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ആറിന് മങ്ങാട്ടുകവല കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. 24ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന ഫാ. റ്റോബിന്‍ ആലപ്പുരയ്ക്കല്‍, ഒമ്ബതിന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ.ഇമ്മാനുവേല്‍ വെള്ളാംകുന്നേല്‍, 10.30ന് വിശുദ്ധ കുര്‍ബാന ഫാ. പോള്‍ പൂവത്തിങ്കല്‍, സന്ദേശം ഫാ. ജോസഫ് നാല്‍പതില്‍ചിറ, 12.30ന് വചന മണ്ഡപം ചുറ്റി പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ. ജോസ് കുളത്തൂര്‍, വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ. ജെയിംസ് പറയ്ക്കനാല്‍.

25 മുതല്‍ 30 വരെ വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും. മേയ് ഒന്നിന് എട്ടാമിടം. രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന, 9ന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ. അബ്രാഹം പാറയ്ക്കല്‍, 10.30ന് വിശുദ്ധ കുര്‍ബാന ഫാ. അനീഷ് പുളിയ്ക്കല്‍, സന്ദേശം ഫാ. ആല്‍ബിന്‍ പുതുപറമ്പില്‍, തുടര്‍ന്ന് 12.30ന് വചന മണ്ഡപം ചുറ്റി പള്ളിയിലേയ്ക്ക് തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് 2.30ന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ. ജോസഫ് കൂനാനിയ്ക്കല്‍, വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് പുളിയ്ക്കല്‍ എന്നിവയാണ് തിരുക്കര്‍മ്മങ്ങള്‍.

Related Articles

Back to top button
error: Content is protected !!