ChuttuvattomThodupuzha

മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ശിശുദിനാഘോഷം നടത്തി

തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ശിശുരോഗ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി. ചികിത്സയിലുള്ള നിരവധി കുട്ടികൾ പങ്കെടുത്തു. അഡ്മിനിസ്‌ട്രേറ്റർ സി. മേഴ്‌സികുര്യൻ ശിശുദിന സന്ദേശം നൽകി കൂടാതെ ശിശുരോഗ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. നീതു മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. നഴ്‌സിംഗ് സുപ്രണ്ട് സി. മേരി ആലപ്പാട്ട്, സൂപ്പർവൈസർ ലിജിമോൾ ജോർജ് എന്നിവർ പ്രസം​ഗിച്ചു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുരം വിതരണം നടത്തി.

 

Related Articles

Back to top button
error: Content is protected !!