Thodupuzha

മജ്‌ലിസുന്നൂര്‍ വാര്‍ഷിക മഹാസംഗമം

പെരുമ്പിള്ളിച്ചിറ: മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന്റെ ആറാം വാര്‍ഷിക സമ്മേളനം എം.ജെ.എം കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടത്തി. മഹല്ല് പ്രസിഡന്റ് മജീദ് കാരിമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീര്‍ അസയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സി.എസ് ഷെമീര്‍, മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ അബ്ദുല്‍ കബീര്‍ റഷാദി, മജ്‌ലിസുന്നൂര്‍ ജില്ലാ കണ്‍വീനര്‍ ഹനീഫ് കാശിഫി, കെ. ഇ മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ ഫൈസി കുന്നം, ഹാഷിം ബാഖവി പാലമല, മുഹമ്മദ് സ്വാബിര്‍ അഹ്‌സനി പുത്തന്‍ പള്ളി, ഇയ്യാസ് സഖാഫി പുതുച്ചിറ, അബ്ദുറഹ്‌മാന്‍ സഅദി പഴുക്കാകുളം, മുഹമ്മദ് ഫൈസി വെള്ളിയാമറ്റം, സ്വാലിഹ് വാഫി വണ്ണപ്പുറം,ഹിലാല്‍ ഹൈതമി മലങ്കര , അബ്ദുല്‍ കരീം അന്‍വരി ആര്‍പ്പാ മറ്റം, മുഹമ്മദ് റഫീഖ് ബാഖവി പഴേരി, മുഹമ്മദ് അനസ് അല്‍ഹാദി ഏഴല്ലൂര്‍, നിസാര്‍ അഹസനി കാളിയാര്‍,മുഹമ്മദ് സുഫൈല്‍ ഫാളിലി കോടിക്കുളം, ബഷീര്‍ ബാഖവി വണ്ണപ്പുറം തുടങ്ങിയവര്‍ നേതാക്കള്‍ പങ്കെടുത്തു. മഹല്ല് ചീഫ് ഇമാം സമീര്‍ ഹുദവി ചാവക്കാട്, ജമാഅത്ത് ഭാരവാഹികളായ സുലൈമാന്‍ വെട്ടിക്കല്‍ , റഹിം അറഫ, ജബ്ബാര്‍ കലയത്തിങ്കല്‍, അബ്ദുല്‍ കരീം മേച്ചേരില്‍, ഉബൈസ് കല്ലും പുറത്ത്,മുഹമ്മദ് തെക്കേക്കര, ജാഫര്‍ കൈനിക്കല്‍, അബ്ബാസ് തെക്കേക്കര എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!