Thodupuzha

മുല്ലപ്പെരിയാര്‍ മരംമുറി:  യൂത്ത് ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

തൊടുപുഴ: മുല്ലപ്പെരിയാറിലെ മരം മുറിയില്‍ ഒത്തുകളിച്ച് കേരളത്തെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ രാജിവെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കേരളാ കോണ്‍ഗ്രസ്സ് ഹൈപവര്‍ കമ്മിറ്റി അംഗം അപു ജോണ്‍ ജോസഫ് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.മോനിച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വറവുങ്കല്‍, ക്ലമന്റ് ഇമ്മാനുവല്‍, ബിനോയി മുണ്ടയ്ക്കാമറ്റം, ജെയ്‌സ് ജോണ്‍, ജോബി പൊന്നാട്ട്, ഷിജോ മൂന്നു മാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് രഞ്ജിത് മനപ്പുറത്ത്, ബ്ലസി ഉറുമ്പാട്ട്, ജിജീഷ് കുഴുപ്പള്ളില്‍, ജസ്റ്റിന്‍ ചെമ്പകത്തിനാല്‍, ഹരിശങ്കര്‍ നടുവിലേടത്ത്, മാത്യൂസ് നന്ദളത്ത്, ജോര്‍ജ് ജെയിംസ്, സിജോ മുണ്ടങ്കാവില്‍, ജലജന്‍ ചെമ്പകത്തിനാല്‍, സ്മിനു പുളിക്കല്‍, ജിന്‍സ് ആയത്തു പാടത്തില്‍, ജോണ്‍ ആക്കാന്തിരി, ബോബു ആന്റണി, ജെസ്റ്റിന്‍ ജേക്കബ്, ലിറ്റു ടോമി, ജോസഫ് മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!