Moolammattam

മൂലമറ്റം സെന്റ്. ജോസഫ്സിൽ ക്രിസ്മസ് കാർണിവൽ

മൂലമറ്റം: വൈവിധ്യങ്ങളിലൂടെ ശ്രദ്ധേയമായി ക്രിസ്മസ് കാർണിവൽ ഒരുക്കി ഇത്തവണയും സെന്റ്. ജോസഫ്സ് കോളേജ് ക്രിസ്മസിനെ വരവേറ്റു. കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേത്യേത്വത്തിൽ കാമ്പസിൽ ക്രിസ്മസ് ഗ്രാമംതന്നെ വിദ്യാർഥികൾ ഒരുക്കി. അമ്പതോളം വിദ്യാർഥികൾ ചേർന്നവതരിപ്പിച്ച മെഗാക്രിസ്മസ് പാപ്പാ ഡാൻസ് ഏറെ ശ്രദ്ധേയമായി. മ്യൂസിക് ഡയറക്ടറും നിരവധി മ്യൂസിക് പ്രൊഡക്ഷനുകളിലൂടെ ശ്രദ്ധേയനുമായ ഫ്ലവേഴ്സ് ടി. വി. ഫെയിം മനീഷ് ഷാജിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മ്യൂസിക് വിരുന്നും കോളേജ് ഡാൻസ് ക്ലബിന്റെ ചടുലമായ നൃത്തച്ചുവടുകളും ആഘോഷത്തിന് മാറ്റുകൂട്ടി. ക്രിസ്മസ് കരോൾഗാനമത്സരവും സാന്റാക്ലോസ് മത്സരവും മറ്റും കോളേജ് മാനേജർ റവ. തോമസ് ജോർജ് സി. എം. ഐ., പ്രിൻസിപ്പാൾ ഡോ. സാബുക്കുട്ടി എം. ജി., അധ്യാപകപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. ഏവർക്കും സമ്മാനങ്ങളും ക്രിസ്മസ് മധുരവും പങ്കുവെച്ചുകൊണ്ട് സെന്റ്. ജോസഫ്സ് കുടുംബം ഹൃദ്യമായിത്തന്നെ കാർണിവൽ അനുഭവം ഒരുക്കി.

Related Articles

Back to top button
error: Content is protected !!