ChuttuvattomThodupuzha

മുതലക്കോടം ഭാഗത്തെ റോഡുകള്‍ നന്നാക്കുവാന്‍ നഗരസഭ തയ്യാറാകുന്നില്ല : ധര്‍ണ സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷനുകള്‍

തൊടുപുഴ : റോഡ് പരിപാലനത്തിന്റെ കാര്യത്തില്‍ മുതലക്കോടത്തോട് നഗരസഭ കാണിക്കുന്ന നിക്ഷേധാന്മക നിലപാടില്‍ പ്രതിക്ഷേധിച്ച് റെസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. മുതലക്കോടത്തെ പ്രധാന നഗരസഭാ റോഡുകളായ പുതുച്ചിറ -മുതലക്കോടം, മഠത്തിക്കണ്ടം-പെട്ടേനാട് -മുതലക്കോടം, കൃഷ്ണപിള്ള റോഡ്, മാവിന്‍ ചുവട്- ഉണ്ടാപ്ലാവ്, മേജര്‍ സന്ദീപ് റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ് . പല തവണ പരാതി നല്‍കിയെങ്കിലും റോഡ് നന്നാക്കുവാന്‍ നടപടിയുണ്ടായില്ലെന്നും ഇതെ തുടര്‍ന്നാണ് സമര പരിപാടിയിലേയ്ക്ക് നീങ്ങിയതതെന്നും റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍
പറഞ്ഞു. നഗര സഭയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സി.പി.മാത്യു ഉദ്ഘാടനം ചെയ്തു.അഡ്വ. സി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു.അഡ്വ. ജോസഫ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് റ്റി.എച്ച്.മുഹമ്മദ്, ഡോ.പ്രഭാകരന്‍ പിള്ള, കെ.എസ് ഹസ്സന്‍ കുട്ടി, ചാക്കോ ആറ്റുപള്ളി,മാത്യു, സി. ഇ. മൈതീന്‍ ഹാജി, ജാഫര്‍ഖാന്‍ മുഹമ്മദ്, കൗണ്‍സിലര്‍ സനു കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!