Thodupuzha

നഗരസഭാ സ്വീവേജ് ശുദ്ധീകരണശാല ജനവാസ മേഖലയില്‍ നിന്നും മാറ്റി സ്ഥാപിക്കണം: ബി.ജെ.പി

 

 

 

തൊടുപുഴ: നഗരസഭ സ്വീവേജ് ശുദ്ധീകരണശാല സ്ഥാപിക്കാന്‍ പുതിയ സ്ഥലം കണ്ടെത്തണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നിലവില്‍ പ്ലാന്റ് നിര്‍മിക്കാന്‍ ചൂണ്ടിക്കാണിച്ച മണക്കാട് ഭാഗവും ഒന്നാം വാര്‍ഡിലെ സ്ഥലവും ജനവാസ മേഖല ആയതിനാല്‍ അവിടം അപ്രായോഗികമാണ്. ഇതിന് പുറമേ ജനകീയ എതിര്‍പ്പുകള്‍ ഉണ്ടാവുമെന്നും അതിനാല്‍ പ്ലാന്റിനായി മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിറ്റിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ളം വഴിനീളെ പൊട്ടി ഒഴുകുമ്പോള്‍ പോലും യഥാസമയം ലീക്ക് മാറ്റാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് സാധിക്കാറില്ല. പദ്ധതി പ്രകാരം കക്കൂസ് മാലിന്യം പൈപ്പ് വഴിയാണ് പ്ലാന്റിലേക്ക് കൊണ്ടുവരേണ്ടത്. എന്നാല്‍ നിരവധി കയറ്റങ്ങളും ഇറക്കങ്ങളുമുള്ള തൊടുപുഴയില്‍ ഇത് പ്രായോഗികമല്ല. കക്കൂസ് മാലിന്യമൊഴുകുന്ന

പൈപ്പുകള്‍ ഗ്യാസ് നിറഞ്ഞ് പൊട്ടാന്‍ സാധ്യതയുണ്ടെന്നും ഇത് അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. 2500 ഏക്കര്‍ വിസ്തൃതിയുള്ള മലങ്കര എസ്റ്റേറ്റിന് മധ്യത്തിലായി ജനവാസമില്ലാത്ത ഭാഗം ഏറ്റെടുത്ത് അവിടെ പ്ലാന്റ് സ്ഥാപിച്ച് ജനങ്ങളുടെ ആശങ്ക മാറ്റണമെന്നും ബി.ജെ.പി കൗണ്‍സിലര്‍മാരായ ടി.എസ്. രാജന്‍, പി.ജി. രാജശേഖരന്‍, ജിനേഷ് ഇഞ്ചക്കാട്ട്, ബിന്ദു പത്മകുമാര്‍, ശ്രീലക്ഷ്മി സുധീപ്, ജിഷാ ബിനു, കവിത വേണു ജയലക്ഷ്മി ഗോപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!