AccidentIdukki

ഇടുക്കി വാത്തിക്കുടിയില്‍ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

ഇടുക്കി : വത്തിക്കുടിയില്‍ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു. വാത്തിക്കുടി ആമ്പക്കാട് ഭാസ്‌കരന്റെ ഭാര്യ രാജമ്മയാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഭാസ്‌കരന്റെ ഇളയമകളുടെ ഭര്‍ത്താവായ സുധീഷാണ് അക്രമം നടത്തിയത്. സാമ്ബത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വൈകീട്ട് നാല് മണിയോടെ മദ്യപിച്ചെത്തിയ സുധീഷ് ഭാസ്‌കരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് രാജമ്മ വെട്ടേറ്റു മരിച്ചത്.

 

 

Related Articles

Back to top button
error: Content is protected !!