Thodupuzha

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

 

 

 

 

കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ഒരു വര്‍ഷത്തിലേറെയായി ചികിത്സയില്‍ കഴിയുകയായിരുന്നു.കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്‍്ററില്‍ വച്ച്‌ അല്‍പസമയം മുന്‍പായിരുന്നു മരണം.

 

ഗാനരചയിതാവും, സംഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഇളയ സഹോദരനാണ്‌. കരിനീലക്കണ്ണഴകീ, “കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം”, “നീയൊരു പുഴയായ്”, “എനിക്കൊരു പെണ്ണുണ്ട്”, “സാറേ സാറേ സാമ്ബാറേ”‘ ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. തട്ടകം, കണ്ണകി, തിളക്കം, അന്നൊരിക്കല്‍, ദൈവനാമത്തില്‍, ഏകാന്തം അടക്കം 23 ചിത്രങ്ങളുടെ സംഗീതം നിര്‍വഹിച്ചത് വിശ്വനാഥനാണ്. കണ്ണകി സിനിമയുടെ പശ്ചാത്തലസംഗീതത്തിന് 2001-ല്‍ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്‍്റെ പുരസ്കാരം ലഭിച്ചിരുന്നു.

 

നൂറുശതമാനം മലയാളിത്തമുള്ള സംഗീതമായിരുന്നു കൈതപ്രം വിശ്വനാഥന്‍്റെ സവിശേഷത. അദ്ദേഹം സംഗീത നല്‍കിയ ഗാനങ്ങളില്‍ ഭൂരിപക്ഷത്തിനും വരികള്‍ രചിച്ചത് സഹോദരന്‍ കൈത്രം ദാമോദരന്‍ നമ്ബൂതിരിയായിരുന്നു. സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായ ശേഷമാണ് വിശ്വനാഥന്‍ ചലച്ചിത്രലോകത്തേക്ക് എത്തിയത്. കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയെ കൂടാതെ വാസുദേവന്‍ നമ്ബൂതിരി, സരസ്വതി, തങ്കം എന്നീ സഹോദരങ്ങള്‍ കൂടി അദ്ദേഹത്തിനുണ്ട്.

Related Articles

Back to top button
error: Content is protected !!