Thodupuzha

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം: മുസ്ലിം ലീഗ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തൊടുപുഴ: എതിര്‍ ശബ്ദങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ശനിയാഴ്ച രാത്രി 10 ന് കാരിക്കോട് നൈനാര്‍ പള്ളി പരിസരത്ത് നിന്നാരംഭിച്ച് ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം, ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി കെ .എസ് സിയാദ്, ജില്ലാ ട്രഷറര്‍ ടി.കെ നവാസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.എസ് മുഹമ്മദ്, പി.എം അബ്ബാസ്, എസ്.എം ഷരീഫ്, ജില്ലാ സെക്രട്ടറിമാരായ സലിം കൈപ്പാടം, ടി.എസ് ഷംസുദീന്‍, പി.എന്‍ സീതി, കെ. എം സലിം, ഭാരവാഹികളായ എം.എ കരിം, സുബൈര്‍ ഇല്ലിക്കല്‍, എ.എം സമദ്, എം.എം അബ്ദുല്‍ ഷുക്കൂര്‍, എം.പി സലിം, എന്‍.കെ ഇല്യാസ്, പി.കെ റഹിം, അസീസ് ഇല്ലിക്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!