Thodupuzha

ജില്ലാ ഭരണകൂടത്തിന്റെ  നടപടിക്കെതിരെ മുസ്ലിംലീഗ്

തൊടുപുഴ: ജില്ലയുടെ അമ്പതാം വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ മുസ്ലിം ലീഗിനെ ഒഴിവാക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി ലീഗ് ജില്ലാ കമ്മിറ്റി രംഗത്തെത്തി. മുസ് ലിം ലീഗിനെയും സാമുദായികപ്രതിനിധികളെയും ഉള്‍പ്പെടുത്താത്തത് കേരളത്തിലെ ഉദ്യോഗ മനസുകളില്‍ അടിഞ്ഞുകൂടിത്തുടങ്ങിയിട്ടുള്ള വിദ്വേഷ ചിന്തകളുടെ പ്രതിഫലനമായിട്ടേ കാണാനാകൂ എന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടി.എം സലിം, ടി.ടി ഇസ്മായില്‍, കെ.എം.എ ഷുക്കൂര്‍,പി.എം അബ്ബാസ്, കെ.എസ് സിയാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!