Thodupuzha

പൊതുമരാമത്ത് അനാസ്ഥ: യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു

തൊടുപുഴ: റോഡുകളാകെ കുഴികള്‍ രൂപപ്പെട്ടതു മൂലം അപകടം സംഭവിച്ച് നിരവധി ജീവനുകള്‍ പൊലിയുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ തകര്‍ന്ന പി.ഡബ്ല്യു.ഡി റോഡില്‍ യൂത്ത് ലീഗ് നേതൃത്വത്തില്‍ വാഴനട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എ.എം അമീന്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി.എം നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി, കെ.എം അന്‍വര്‍, ഒ.ഇ ലത്തീഫ്, അജാസ് പുത്തന്‍പുര, അന്‍സാരി മുണ്ടയ്ക്കല്‍, ഹാഷിം സലിം, സി.പി ബാവ, കെ.എ അന്‍ഷാദ്, എം.എം അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!