Thodupuzha

നികുതി കൊള്ളക്കെതിരെ മുസ് ലിം ലീഗ് പ്രതിഷേധം

തൊടുപുഴ: ഇന്ധന വിലയില്‍ നികുതി ഇളവ് നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് മുസ് ലിം ലീഗ് നേതൃത്വത്തില്‍ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം മങ്ങാട്ട് കവലയില്‍ നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് എം എ കരീമിന്റെ അദ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ എ മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി എച്ച് സുധീര്‍, നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ പഴേരി, ജനറല്‍ സെക്രട്ടറി കെ എം നിഷാദ് , മുസ്ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ വി എ ഷംസുദ്ദീന്‍, റ്റി എസ് റഷീദ്, വി എം ജലീല്‍, പി ഇ നൗഷാദ്, പി എന്‍ സിയാദ് നേതാക്കളായ മുഹമ്മദ് ഇരുമ്പുപാലം, ഷിജാസ് കാരകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ എം എസ് അബ്ബാസ്, എ എം ഫൈസല്‍, ഷാമല്‍ അസീസ്, എം എ സബീര്‍, വി എന്‍ അന്‍സാരി, അന്‍സില്‍ ദിലീപ്, എ എം നജീബ് ,ഒ ജെ അബു, അന്‍സാര്‍ കണിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.യോഗത്തിന് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സി കെ ജാഫര്‍ സ്വാഗതവും, ട്രഷറര്‍ പി എം നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!