ChuttuvattomThodupuzha

മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷോക്ക് മാർച്ച് സംഘടിപ്പിച്ചു

തൊടുപുഴ: കേരള ജനതയുടെ നടുവൊടിക്കുന്ന വൈദ്യുതി ബിൽ വർധനവിനും ജനദ്രോഹ നയങ്ങൾക്കും എതിരെ മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷോക്ക് മാർച്ച് നടത്തി. മങ്ങാട്ടുകവലയിൽ നിന്നും മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എം എസ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്ത റാലി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു.സമാപന സമ്മേളനം മുസ്ലിം ലീഗ്‌ സംസ്ഥാന കൗൺസിൽ അംഗം പി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു.തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ എം നിഷാദ് അധ്യക്ഷത വഹിച്ചു.സമ്മേളത്തിൽ അൻസാർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. യോ​ഗത്തിൽ പി ബി ഷെരീഫ് ,ഫൈസൽ പള്ളിമുക്കിൽ എന്നിവർ
പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!