Thodupuzha

മുതലക്കോടം പള്ളി തിരുനാള്‍: പന്തല്‍ കാല്‍നാട്ടു കര്‍മം നടത്തി

തൊടുപുഴ: തീര്‍ഥാടനകേന്ദ്രമായ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചുള്ള പന്തല്‍ കാല്‍നാട്ടു കര്‍മം വികാരി റവ. ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ നിര്‍വഹിച്ചു. സഹവികാരിമാരായ ഫാ. അബ്രഹാം പാറയ്ക്കല്‍, ഫാ. ജസ്റ്റിന്‍ ചേറ്റൂര്‍, റവ. ഡോ. തോമസ് പെരിയപ്പുറം, തിരുനാള്‍ കണ്‍വീനര്‍മാരായ ടൈറ്റസ് അറയ്ക്കല്‍, ജോയി പഴുക്കാകുളത്ത്, ജസ്റ്റിന്‍ പനച്ചിക്കാട്ട്, ജോയി കല്ലിങ്കക്കുടിയില്‍, കൈക്കാരന്മാരായ ടി.എ ജോര്‍ജ് തുറയ്ക്കല്‍തെക്കേക്കര, ജോര്‍ജ് ജോണ്‍ കൊച്ചുപറമ്പില്‍, ജോയി കരോട്ടുമലയില്‍, സാന്റോ പോള്‍ ചെമ്പരത്തി എന്നിവരും ഇടവകാംഗങ്ങളും പങ്കെടുത്തു. തിരുനാളിനോടനുബന്ധിച്ച് 301 അംഗങ്ങളുള്ള കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!