Local LiveVannappuram

വണ്ണപുറം സ്വദേശിനി സിനി മോള്‍ക്ക് മുത്തൂറ്റിന്റെ സ്നേഹ വീട് കൈമാറി

വണ്ണപ്പുറം: ജര്‍മ്മനിയില്‍ നടന്ന ലോക ഡ്വാര്‍ഫ് ഗെയിംസില്‍ ഇന്ത്യക്കായി നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും അടക്കം അഞ്ച് മെഡലുകള്‍ നേടി നാടിന് അഭിമാനമായ സിനി കെ. സെബാസ്റ്റ്യന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ മുത്തൂറ്റ് ഗ്രൂപ്പ് പണി തീര്‍ത്ത വിടിന്റെ താക്കോല്‍ ദാനം മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് നിര്‍വഹിച്ചു. കടവൂര്‍ സെന്റ് ജോര്‍ജ്സ് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. തൃശൂര്‍ ദര്‍ശന ക്ലബ് ഡയറക്ടര്‍ ഫാ. സോളമന്‍ സി.എം.ഐ അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. മുത്തൂറ്റ് ഗ്രൂപ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന ആഷിയാന പദ്ധതിയുടെ ഭാഗമായാണ് സിനിമോള്‍ക്ക് വീട് ലഭിച്ചത്.

ഇതിനോടകം 250 വീടുകള്‍ ഈ പദ്ധതി പ്രകാരം മുത്തൂറ്റ് ഗ്രൂപ്പ് കേരളത്തിന്റെ വിവിധയിടങ്ങളിലായി നിര്‍മ്മിച്ചു നല്‍കി. വീടിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങളില്‍ ഭാഗമായവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി .ചടങ്ങില്‍ മുത്തൂറ്റ് തൊടുപുഴ ബ്രാഞ്ച് മാനേജര്‍ സണ്ണി വര്‍ക്കി, നവീന്‍ ചന്ദ്രന്‍, സിമി, പദ്മകുമാര്‍, വണ്ണപ്പുറം ടൗണ്‍ ലയണ്‍സ് ക്ലബ് പ്രതിനിധികള്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.തന്റെ സ്വപ്ന സാക്ഷാല്‍കാരമാണ് ഈ വീടെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടന്നും സിനിമോള്‍ പറഞ്ഞു. വണ്ണപുറം ഓടിയപാറ സ്വദേശിനിയാണ് സിനി മോള്‍.

 

Related Articles

Back to top button
error: Content is protected !!