Moolammattam

നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മുട്ടം: നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ യുവാവിന് പരിക്ക്. തിങ്കളാഴ്ച രാത്രി 10.30 ന് ശങ്കരപ്പിള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കാര്‍ ഓടിച്ചിരുന്ന കുടയത്തൂര്‍ വഴിക്കോട്ട് യദുകൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റത്. യദുകൃഷ്ണന്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. തൊടുപുഴയില്‍ നിന്നും കുടയത്തൂരിന് വന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പരിക്കേറ്റ
യദുകൃഷ്ണനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Related Articles

Back to top button
error: Content is protected !!