Thodupuzha

മുട്ടം ഐ എച്ച്‌ ആര്‍ ഡി സ്കൂളിന്റെ മതില്‍ അപകടാവസ്ഥയിലാണെന്ന് പരാതി 

 

 

മുട്ടം: ഐ എച്ച്‌ ആര്‍ ഡി സ്കൂളിന്റെ മതില്‍ അപകടാവസ്ഥയിലാണെന്ന് പരാതി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച മതില്‍ കാലപ്പഴക്കത്താലും കനത്ത മഴയിലും ജീര്‍ണ്ണിച്ച്‌ ഏറെ അപകടാവസ്ഥയിലാണ്.കഴിഞ്ഞ മഴയത്ത് ഏതാനും ഭാഗം ഇടിഞ്ഞ് വീണിരുന്നു. നൂറോളം ജനങ്ങള്‍ നിത്യവും ഉപയോഗിക്കുന്ന റോഡിനോട് ചേര്‍ന്നാണ് ഉയരത്തിലുള്ള മതില്‍ എന്നതിനാല്‍ ഇത്‌ വഴി കടന്ന് പോകുന്ന ജനങ്ങള്‍ ആശങ്കയിലാണ്. പ്രശ്ന പരിഹാരത്തിന് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!