ChuttuvattomMuttom

മികച്ച എൻ.എസ്.എസ് യൂണീറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ മുട്ടം ഐ.എച്ച്.ആർ.ഡി കോളേജിനെ അനുമോദിച്ചു

മുട്ടം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷ്ണൽ സർവീസ് സ്കീമിന്റെ (എൻ എസ് എസ് ) ഏറ്റവും മികച്ച എൻ എസ് എസ് യൂണീറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ മുട്ടം ഐ എച്ച് ആർ ഡി കോളേജിനെ അനുമോദിച്ചു. മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്. ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഐ എച്ച് ആർ ഡി കോളേജിലേ പ്രോഗാം ഓഫീസർ ഫൈസൽ പി ഖാനേയും ചടങ്ങിൽ അനുമോദിച്ചു .

സംസ്ഥാനത്ത് വിവിധ യൂണീവേഴ്സിറ്റികളിൽ നിന്നുള്ള 25 ഡയറക്ട്രേറ്റുകളിൽ പ്രവർത്തിക്കുന്ന മൂവായിരത്തിലഞ്ഞൂറിൽപ്പരം എൻ എസ് എസ് യൂണീറ്റുകളിൽ നിന്നാണ് ഏറ്റവും മികച്ച കോളേജിനേയും എൻ എസ് എസ് പ്രോഗ്രാം ഓഫീസറേയും തിരഞ്ഞെടുത്തത്. മൂന്ന് വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുന്നത്. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ വി റ്റി ശ്രീകല മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ മെമ്പർ ബിജോയ്‌ ജോൺ, പ്രോഗാം ഓഫീസർ ഫൈസൽ പി ഖാൻ, സൊസൈറ്റി സെക്രട്ടറി പി എം സുബൈർ,വിവിധ സാമൂഹ്യ, സാംസ്ക്കാരിക സംഘടന നേതാക്കൾ എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!