Local LiveMuttom

ബഗ്ഗി കാറുമായി മുട്ടം ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍

മുട്ടം: ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ ശ്രമ ഫലമായി ബഗ്ഗികാര്‍ നിര്‍മ്മിച്ചു. പൊജക്ടിന്റെ ഭാഗമായിട്ടാണ് കാര്‍ നിര്‍മ്മിച്ചത്. കോളേജ് ആര്‍ട്സ് ഡേയുടെ ഭാഗമായി ഇന്നലെ ബഗ്ഗികാര്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചു. മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി സന്ദീപ് ആര്‍, ലെക്ച്ചര്‍ ജിനു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അനന്ദു എം സുരേഷ്, ശ്രീരാജ് ഷേണു, അജോ ജോണി, ജിത്തു ബാബു, ഹരികൃഷ്ണന്‍, അര്‍ജുന്‍,ബിനു, മിഥുന്‍, അഭിജിത്ത്,വിജയ്, വിജയ്രാജ്, സ്റ്റീവ്, ആശിഷ് എന്നീ വിദ്യാര്‍ത്ഥികളുടെ സംഘമാണ് ബഗ്ഗികാര്‍ നിര്‍മ്മിച്ചത്. ഉപയോഗ്യമല്ലാതിരുന്ന ടാറ്റാ നാനോ എഞ്ചിന്‍ പുതുക്കി നിര്‍മ്മിച്ചാണ് വിദ്യാര്‍ത്ഥികള്‍ വിജയം നേടിയത്. വാഹനത്തിന്റെ മറ്റു ഭാഗങ്ങള്‍ സ്വന്തമായി രൂപകല്‍പ്പന നടത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!