Thodupuzha

എന്‍.ജി.ഒ യൂണിയന്‍ ധര്‍ണ വ്യാഴാഴ്ച തൊടുപുഴയില്‍

 

തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജില്ലാ മാര്‍ച്ചും ധര്‍ണയും വ്യാഴാഴ്ച തൊടുപുഴയില്‍ നടക്കും. രാവിലെ 11.30 ന് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന മാര്‍ച്ച് റോട്ടറി ജങ്ഷനിലെത്തി തിരികെ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണ എന്‍.ജി. ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുക, പി.എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ റിപ്പോര്‍ട്ടിന്‍ മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക, ജനോന്മുഖ സിവില്‍ സര്‍വീസിനായി അണിനിരക്കുക, കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ പുനസംഘടിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!