Thodupuzha

എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു

 

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള പതാക ഉയര്‍ത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ജയപ്രകാശ്, യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി. ധര്‍മ്മാംഗദകൈമള്‍, വനിതായൂണിയന്‍ പ്രസിഡന്റ് ജലജാ ശശി, വര്‍ക്കിങ് പ്രസിഡന്റ് സിന്ധുരാജീവ്, സെക്രട്ടറി പ്രസീദ സോമന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, വനിതാ യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍,എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കരയോഗം വനിതാസമാജം ഭരണസമിതിഅംഗങ്ങള്‍, യൂണിയന്‍പ്രതിനിധികള്‍, ഇലക്ട്രല്‍റോള്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പതാകദിനാചരണത്തില്‍ പങ്കെടുത്തു. താലൂക്ക് യൂണിയന്റെ കീഴിലുള്ള 37 കരയോഗങ്ങളിലും പതാക ഉയര്‍ത്തി പ്രതിജ്ഞ പുതുക്കുകയും, അടുത്തുള്ളക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!