KarimannurLocal Live

കരിമണ്ണൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം

കരിമണ്ണൂര്‍: പഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളിലെ വിലയിരുത്തല്‍ പരിഗണിച്ചാണ് അംഗീകാരം. പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോമോന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും മെഡിക്കല്‍ ഓഫീസര്‍ ഡോ.ജീന മേരി വര്‍ഗീസ്, മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടെലസ് കുര്യന്‍ എന്നിവരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പരിശ്രമമാണ് അംഗീകാരം ലഭിക്കാന്‍ സഹായകമായത്.

Related Articles

Back to top button
error: Content is protected !!