ChuttuvattomThodupuzha
മുട്ടത്ത് നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-20-at-00.11.46.jpeg?resize=780%2C470&ssl=1?v=1695193985)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുട്ടം മുഹ് യദ്ധീൻ ജുമാ മസ്ജിദിന്റേയും മിലാദ് ഷെരീഫ് കമ്മറ്റിയുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നബിദിനാഘോഷങ്ങൾക്ക് തുടക്കമായി.ഇതിനോട് അനുബന്ധിച്ച് പെരുമറ്റം ഇമാം ഹിലാൽ ഹൈക്കമി, മുട്ടം ഇമാം യാസീൻ ഫാസിലി,അസി: ഇമാം സക്കീർ ഹുസൈൻ മൗലവി,മുട്ടം ജുമാമസ്ജിദ് പ്രസിഡന്റ് എം എ ഷബീർ, സെക്രട്ടറി പി കെ ഷെരീഫ്, ട്രഷറർ ടി പി മജീദ് എന്നിവരുടെ നേതൃത്വത്തിൽ പെരുമറ്റം മക്കാമിൽ സിയാറത്ത് നടത്തുകയും മുട്ടം മുഹ് യദ്ധീൻ ജുമാ മസ്ജിദ്, മാത്തപ്പാറ,തോട്ടുങ്കര എന്നിവിടങ്ങളിൽ നബിദിന പതാക ഉയർത്തുകയും ചെയ്തു.മൗലൂദ് പാരായണം, മതപ്രഭാഷണം,മദ്രസ കുട്ടികളുടെ കലാപരിപാടികൾ, ഘോഷയാത്ര, അന്നദാനം എന്നിങ്ങനെ പരിപാടികളോടെ 38 ന് ആഘോഷങ്ങൾ സമാപിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)