Thodupuzha

നന്മഭവനം  താക്കോല്‍ദാനം നടത്തി 

 

 

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നന്മഭവനം’ പദ്ധതിയില്‍ പൂര്‍ത്തിയായ വീടിന്റെ ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നന്മഭവനം പദ്ധതി പ്രകാരം നിര്‍മിച്ച ആദ്യ വീടിന്റെ ആധാരം കൈമാറ്റവും താക്കോല്‍ദാനവും അടുത്തതായി നിര്‍മ്മിക്കുന്ന രണ്ട് വീടുകളുടെ നിര്‍മാണ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ 5 സെന്റ് പുരയിടത്തില്‍ 700 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന വീടിന്റെ ആധാരം കൈമാറുന്ന ചടങ്ങ്

കോതമംഗലം രൂപത വികാരി ജനറാള്‍ റവ. ഡോ. മോണ്‍. പയസ് മലേകണ്ടം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആന്‍സി സിറിയക്, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റും കരിമണ്ണൂര്‍ പഞ്ചായത്ത് അംഗവുമായ ലിയോ കുന്നപ്പള്ളി, കരിമണ്ണൂര്‍ ഹോളിഫാമിലി എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ടി. തോബിയാസ്, സി.എം.സി എജുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയാന്‍സി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു, നന്മഭവനം പദ്ധതി കണ്‍വീനര്‍ സാബു ജോസ്, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയര്‍ ടീച്ചര്‍ ഷേര്‍ലി ജോണ്‍, അധ്യാപകരായ ജോ മാത്യു, സിസ്റ്റര്‍ ആന്‍സി ജോണ്‍, സോജന്‍ അബ്രഹാം, ബിജു ജോസഫ്, ജയ്‌സണ്‍ ജോസ്, ജോബിന്‍ ജോസഫ്, ജിയോ ചെറിയാന്‍, ജീസ് എം. അലക്‌സ്, ആല്‍വിന്‍ ജോസ്, ഷിജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!