Thodupuzha

നാരായണ ഗുരുകുല ശതാബ്ദി ആഘോഷം

തൊടുപുഴ: നാരായണ ഗുരുകുല ശതാബ്ദി ആഘോഷങ്ങളുടെ ജില്ലാ തല പരിപാടി തൊടുപുഴയില്‍ കാലടി സംസ്‌കൃത സര്‍വകലാശാല റിട്ട. പ്രഫ. ഡോ. എം.വി നടേശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ രാജന്‍ അടിമാലി അധ്യക്ഷത വഹിച്ചു. നാരായണ ഗുരുവിന്റെ ജീവിത ദര്‍ശനം എന്ന വിഷയത്തില്‍ അന്തര്‍ ദേശിയ പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. ബി.സുഗീത മുഖ്യപ്രഭാഷണം നടത്തി. നാരായണ ഗുരുവിന്റെ വിവിധ കൃതികളെ കുറിച്ച് വിവര്‍ത്തനം ചെയ്തു കൊണ്ട് കെ.പി.ലീലാമണി (തോട്ടുവാ മംഗല ഭാരതി ആശ്രമം), എം.എസ് സുരേഷ്, അഡ്വ വി.എഫ്. അരുണാ കുമാരി, സുജന്‍ മേലുകാവ്, ടി.കെ തങ്കച്ചന്‍, സുകുമാര്‍ അരിക്കുഴ, കെ.കെ.രാജമ്മ ടീച്ചര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

Related Articles

Back to top button
error: Content is protected !!