Keralapolitics

കേരളത്തിലെ ബൂത്ത് പ്രവര്‍ത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും; എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് ആഹ്വാനം

തിരുവനന്തപുരം : കേരളത്തിലെ ബൂത്ത് പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സംവദിക്കും. വൈകിട്ട് 6ന്് ഓഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പരിപാടി. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിര്‍ത്തിവച്ച് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് ആഹ്വാനം. പരിപാടിയില്‍ വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ ബൂത്ത് ഇന്‍ചാര്‍ജ് മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 25000 ബൂത്തുകളിലെയും പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബൂത്ത് പ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് ശ്രവിക്കുന്ന സ്ഥലങ്ങളില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

Related Articles

Back to top button
error: Content is protected !!