ChuttuvattomThodupuzha

തൊടുപുഴയിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ: ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു.ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും എന്ന ടാഗ് ലൈനിൽ ഏകാരോഗ്യത്തിന് ആയുർവേദം എന്ന സന്ദേശത്തോടെ നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ എട്ടാമത് ദേശീയ ആയുർവേദ ദിനാചരണം ആചരിച്ചു. ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെയ്‌നി പി അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ് ആമുഖപ്രസംഗം നടത്തി.

തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. മിനി.ബി.എസ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യു, പ്രോഗ്രാം കൺവീനർ ഡോ:ജിൽസൺ വി ജോർജ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി വർഗീസ് , തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി ലേ സെക്രട്ടറി കെ.ആർ. ഗോപി , ഭാരതീയ ചികിത്സാ വകുപ്പ് ഹെഡ് ക്ലാർക്ക് റോയ് അലക്‌സ്, പി.പി. ജോസഫ് , ആയുർവേദ ദിനാചരണ ജില്ലാ നോഡൽ ഓഫീസർ ഡോ: രഹ് ന സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു. ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത മികച്ച കർഷകൻ പി.പി. ജോസഫിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. വിവിധ മത്സര വിജയി കൾക്ക് സമ്മാനദാനവും നടന്നു.

ഇതോടനുബന്ധിച്ച് ആയുർവേദം സമസ്ത ജീവജാലങ്ങളുടെയും ആരോഗ്യത്തിന് എന്ന വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഡോ. ആശാകുമാരി, ഡോ. അനീറ്റ ജോർജ് , കൃഷി വകുപ്പിൽ നിന്നും ജെയ്‌സി, ബിൻസി കെ. വർഗീസ്, ആനന്ദ് വിഷ്ണു പ്രകാശ്, ഭാരതീയ ചികിത്സാ വകുപ്പിൽ നിന്നും ഡോ. സി.ഡി. സഹദേവൻ, ഡോ. പി.എൽ.ജോസ്, ഡോ. ടോമി ജോർജ്, ഡോ. ജ്യോതിലക്ഷ്മി, ഔഷധ സസ്യ വിഭാഗത്തിൽ നിന്നും ബേബി ജോസഫ് എന്നിവർ സെമിനാറിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!