ChuttuvattomThodupuzha

ദേശീയ വിദ്യാഭ്യാസ നയം ജനാധിപത്യ വിരുദ്ധം: ഭരണഘടനാ സംരക്ഷണ സമിതി

തൊടുപുഴ:ശാസ്ത്രീയ അടിത്തറയില്ലാത്തതും കേന്ദ്രീകൃതവുമായ ദേശീയ വിദ്യാഭ്യാസ നയം ജനാധിപത്യ വിരുദ്ധവും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ വൈജ്ഞാനിക മേഖലയില്‍ നിന്നും പുറന്തള്ളുന്നതുമാണെന്ന് ഭരണഘടനാ സംരക്ഷണ സമിതി ചെയര്‍മാന്‍ ജയിംസ് കോലാനി പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം (എന്‍.ഇ.പി) 2020 – കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ തൊടുപുഴ ഉപാസനയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോണ്‍ മുഴുത്തേറ്റ് മോഡറേറ്ററായി, ടി.എന്‍. സുനില്‍, ടി.ജെ പീറ്റര്‍, എന്‍.വിനോദ് കുമാര്‍ , കെ.എം. സാബു ,തോമസ് കുണിഞ്ഞി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!