ChuttuvattomThodupuzha

നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് പ്രവര്‍ത്തക യോഗം സംഘടിപ്പിച്ചു

തൊടുപുഴ: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് താലൂക്ക് തല പ്രവര്‍ത്തക യോഗം ദേശീയ ചെയര്‍മാന്‍ സോണി ജോബ് ഉദ്ഘാടനം ചെയ്തു. അജി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി അഡ്വ. തസ്നി മുഖ്യാഥിതിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് അനാര്‍ക്കലി ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. ജഗദീഷ് ചെല്ലപ്പന്‍,പി.പി.അനില്‍കുമാര്‍, അനില്‍ രാഘവന്‍,സജി ചാക്കോ,കെ.കെ.നവാസ്, ഉത്തംകുമാര്‍, രജീഷ് രാജന്‍, പി.കെ.ഗോപാലകൃഷ്ണന്‍,പി.പി.അനില്‍കുമാര്‍, അനില്‍ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി പി.പി.അനില്‍കുമാര്‍ (പ്രസിഡന്റ്), സജി ചാക്കോ, കെ.കെ.നവാസ് (വൈസ് പ്രസിഡന്റുമാര്‍), അനില്‍ രാഘവന്‍ (ജനറല്‍ സെക്രട്ടറി), ഉത്തംകുമാര്‍, മനോജ് ആന്റണി,പി.കെ. ഗോപാലകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), പി.എന്‍. അനൂപ് (ട്രഷറര്‍) എന്നിവരടങ്ങുന്ന പതിനഞ്ച് അംഗ താലൂക്ക് കമ്മറ്റിയെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!