ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ദേശീയ ഹിന്ദി ദിനാചരണം നടത്തി

തൊടുപുഴ: ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ദേശീയ ഹിന്ദി ദിനാചരണം വ്യത്യസ്തമായ രീതിയില്‍ ആചരിച്ചു. എന്നിവര്‍ യോഗത്തില്‍ യോഗത്തിലെ വിശിഷ്ടഅതിഥികളായ സ്‌കൂളിലെ പൂര്‍വ്വ അധ്യാപകരായ ജോസഫ്,സിസിലി ടീച്ചര്‍ എന്നിലരെ പ്രധാനാധ്യാപകനായ സോണീ മാത്യു, ഫാ.ജോര്‍ജ്ജ് ഇടത്തല എന്നിവര്‍ ചേര്‍ന്ന പൊന്നാടയണിയിച്ച് ആദരിച്ചു. പൂര്‍വ്വ അധ്യാപകരുടെ ഹിന്ദി മാഹാത്മ്യം വിളിച്ചോതുന്ന ഹിന്ദി പ്രസംഗം കുട്ടികളുടെ കാതുകള്‍ക്ക് കൗതുകമേകി. ഏഴ്, എട്ട് ക്ലാസ്സുകളിലെ കുട്ടികള്‍ തയ്യാറാക്കിയ ശബ്ദകോശം സിസിലി ടീച്ചര്‍ പ്രകാശനം ചെയ്ത് കുട്ടികള്‍ക്ക് നല്‍കി. ഒമ്പത്,പത്ത് ക്ലാസുകളിലെ ശബ്ദകോശം ജോസഫ് സാര്‍ ക്ലാസ്സ് ലീഡര്‍മാര്‍ക്ക് നല്‍കി. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ പോസ്റ്റുകള്‍ തയ്യാറാക്കി. സ്‌കൂളിലെ ഹിന്ദി ക്ലബ് അംഗങ്ങളും ഹിന്ദി അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സീനിയര്‍ അസിസ്റ്റന്റ് ടീഷാ ജോസ്, സ്റ്റാഫ് സെക്രട്ടറി രമ്യ ജോസ് എന്നിവര്‍ ഹിന്ദി ദിനാശംസകള്‍ നല്‍കി.സ്‌കൂളിലെ ഹിന്ദി അധ്യാപകരായ അനി തോമസ് ,മേഴ്‌സി ജോണ്‍ ,ഹിന്ദി ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ഹിന്ദി ദിനാചരണത്തിന് നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!