Thodupuzha

ദേശീയ മാസ്റ്റേഴ്‌സ് ഹാന്‍ഡ്‌ബോള്‍: ജില്ലക്ക് മികച്ച നേട്ടം

തൊടുപുഴ: തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് ഹാന്‍ഡ്‌ബോള്‍
ചാമ്പ്യന്‍ഷിപ്പില്‍ ജില്ലക്ക് മികച്ച നേട്ടം.
ബോബന്‍ ബാലകൃഷ്ണന്‍, അഖില്‍ വിനായക്, അനീഷ് വി.എം , മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് കേരള ഹാന്‍ഡ്‌ബോള്‍ ടീമിലേക്കു സെലക്ഷന്‍ ലഭിച്ചത്. ബോബന്‍ ബാലകൃഷ്ണന്‍ മുന്‍ എം.ജി യൂണിവേഴ്സിറ്റി താരമാണ്. ജില്ലാ പോലീസ് സേനാംഗമാണ്. അഖില്‍ വിനായക് എസ് മുന്‍ സംസ്ഥാന സ്‌കൂള്‍ താരവും ജില്ലാ പോലീസ് സേനാംഗവുമാണ്. അനീഷ് വി.എം ഈ വര്‍ഷത്തെ സംസ്ഥാന സീനിയര്‍ ഹാന്റ് ബോള്‍ ടീം അംഗവും കൃഷി വകുപ്പിലെ താല്‍കാലിക ജീവനക്കാരനുമാണ്. മുഹമ്മദ് സുഹൈല്‍ മുന്‍ സംസ്ഥാന താരവും ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനുമാണ്.

Related Articles

Back to top button
error: Content is protected !!