Thodupuzha

വിശ്വജ്യോതിയിൽ ദേശീയ സെമിനാർ സമാപിച്ചു

വാഴക്കുളം: വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം നടത്തിയ ദേശീയ സെമിനാര്‍ സമാപിച്ചു.
ബ്ലോക്ക് ചെയ്‌നും, ക്രിപ്‌റ്റോ കറന്‍സിയും, സാങ്കേതിക പരിജ്ഞാനവും എന്ന വിഷയത്തില്‍ വിശ്വജ്യോതിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍, കോളേജ് ഡയറക്ടര്‍ ഫാദര്‍ പോള്‍ നെടുംപുറത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹട്ടി അസോസിയേറ്റ് പ്രൊഫസറും, ഐ.ഇ.ഇ.ഇ ഇന്ത്യന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഡോ. ജോണ്‍ ജോസ് മുഖ്യഅതിഥി ആയിരുന്നു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. കെ രാജന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ. അഞ്ചു സൂസന്‍ ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റ്റിനി മോളി വി എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ജോണ്‍ ജോസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോട്ടയം സൈബര്‍ സെക്യൂരിറ്റി വിഭാഗം മേധാവി ഡോ. പഞ്ചമി വി യും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!