Thodupuzha

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ജില്ലയില്‍ നിന്നും ഇനി 3 സ്‌കൂളുകള്‍ കൂടി

തൊടുപുഴ: പൊതു വിദ്യാലയ മികവുകള്‍ പങ്കുവെയ്ക്കുന്ന കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണില്‍ ജില്ലയിലെ 2 സ്‌കൂളുകളുടെ സംപ്രേഷണം ഇതുവരെ പൂര്‍ത്തിയായി. അക്കാദമിക രംഗത്തെ മികവുകള്‍ക്കൊപ്പം കലാ-കായിക രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ വിദ്യാലയ ഇടപെടലുകളും ഈ ഷോയില്‍ അവതരിപ്പിക്കപ്പെടുകയും വിലയിരുത്തകയും ചെയ്യുന്നു. മറ്റ് വിദ്യാലയങ്ങക്ക് മാതൃകയാക്കാവുന്നതും പുത്തന്‍ ആശയങ്ങള്‍ നല്‍കുന്നതുമായ ഒട്ടനവധി അവതരണങ്ങളാണ് ഹരിത വിദ്യാലയം ഷോയിലൂടെ കാണികളിലേയ്ക് എത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ഹരിതവിദ്യാലയം ഷോ സംപ്രേക്ഷണം ചെയ്യുന്നത്. സംസ്ഥാനത്തെ ആയിരത്തിലധികം മികച്ച വിദ്യാലയങ്ങളിലെ അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങളാണ് ഷോയില്‍ പങ്കെടുക്കുന്നത്. ഹരിതവിദ്യാലയത്തില്‍ ജില്ലയില്‍ നിന്ന് 5 സ്‌കൂളുകളാണ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. നേരത്തേ സെന്റ്. ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കരിമണ്ണൂര്‍, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കല്ലാര്‍ തുടങ്ങിയ സ്‌കൂളുകളുടെ ഷോയിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഗവ. യു.പി.സ്‌കൂള്‍ കരിമണ്ണൂരിന്റെ പ്രകടനം 19ന് കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യും.

Related Articles

Back to top button
error: Content is protected !!